
പാലക്കാട്: മീനാക്ഷിപുരം സ്‌പിരിറ്റ് കേസിൽ പെരുമാട്ടിയിലെ മുൻ സിപിഎം ലോക്കൽ സെക്രട്ടറി ഹരിദാസൻ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണയ്യനെന്ന യുവാവിന്റെ വീട്ടിൽ നിന്ന് 1260 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയതിനുപിന്നാലെ ഹരിദാസൻ ഒളിവിൽ പോകുകയായിരുന്നു. കണ്ണയ്യനെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹരിദാസനെ ഒന്നാം പ്രതിയാക്കിയും കണ്ണയ്യനെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.
ഇവരോടൊപ്പം മറ്റൊരു സഹായിയും കൂടിയുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാൾക്കായുളള അന്വേഷണം നടന്നുവരികയാണെന്ന് മീനാക്ഷിപുരം പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസംതന്നെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് ഹരിദാസനെ സിപിഎം താൽക്കാലികമായി പുറത്താക്കിയിട്ടുണ്ട്.
മീനാക്ഷിപുരം സർക്കാർപതിയിലെ തെങ്ങിൻതോപ്പിൽ ചിറ്റൂർ ഡിവൈഎസ്‌പി പി അബ്ദുൽ മുനീറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും മീനാക്ഷിപുരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് കണ്ടെത്തിയത്. ഗോവയിൽ നിന്ന് തമിഴ്നാട് വഴിയാണ് സ്‌പിരിറ്റ് എത്തിച്ചതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |