
വീട്ടിൽ എന്ത് ചെയ്താലും വാസ്തുശാസ്ത്രം നോക്കുന്നവർ നിരവധിയാണ്. എന്നാൽ വീട്ടിൽ വയ്ക്കുന്ന പടികളുടെ കാര്യത്തിൽ ആരും വാസ്തുനോക്കാറില്ല. ജ്യോതിഷികളുടെ അഭിപ്രായത്തിൽ പടികൾ വീട്ടിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിന്റെ ഘടനയിലെ ഒരു ചെറിയ പിഴവ് പോലും കുടുംബത്തിന്റെ ആരോഗ്യം, സന്തോഷം, സാമ്പത്തിക സ്ഥിരത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
വാസ്തുവിദഗ്ധരുടെ അഭിപ്രായത്തിൽ വീടിനകത്തായാലും പുറത്തായാലും പടികൾ എല്ലായ്പ്പോഴും ഉറച്ചതും ശക്തവുമായിരിക്കണമെന്ന് പറയുന്നു. പൊള്ളയായ പടികൾ സ്ഥാപിക്കുന്നത് അശുഭകരമാണെന്നാണ് വിശ്വാസം. പൊള്ളയായ പടികൾ വയ്ക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വാസ്തുവിൽ പറയുന്നുണ്ട്. കോൺക്രീറ്റ്, കല്ല്, മരം എന്നിവക്കൊണ്ട് പടികൾ നിർമ്മിക്കുന്നതാണ് നല്ലത്. ഇത് വീട്ടിലെ വാസ്തുദോഷങ്ങൾ നീക്കുന്നുവെന്നും വിശ്വാസമുണ്ട്. ഇത് പോസിറ്റീവ് എനർജിയും വർദ്ധിപ്പിക്കുന്നു.
വാസ്തുപ്രകാരം പടികൾ എപ്പോഴും ഘടികാരദിശയിലായിരിക്കണം. അതായത് താഴെ നിന്ന് മുകളിലേക്ക് പോകുമ്പോൾ നിങ്ങൾ വലത്തേക്ക് തിരിയണം. 9,11,15 അല്ലെങ്കിൽ 21 എന്നിങ്ങനെ ഒറ്റ സംഖ്യ പടികൾ സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. അതുമാത്രമല്ല പടിക്കെട്ടിനടിയിൽ ഒരിക്കലും ടോയ്‌ലറ്റ്, പൂജാമുറി, അടുക്കള എന്നിവ നിർമ്മിക്കാൻ പാടില്ല. ഈ സ്ഥലം സംഭരണത്തിനായി മാത്രമേ ഉപയോഗിക്കാവൂവെന്നാണ് വാസ്തുവിൽ പറയുന്നത്. തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ പടികൾ നിർമ്മിക്കുന്നത് ഏറ്റവും ശുഭകരമാണെന്ന് വാസ്തുവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |