
തിരുവനന്തപുരം: അഗ്നിരക്ഷാ സേവന വകുപ്പിൽ സ്റ്റേഷൻ ഓഫീസർ തസ്തികയിൽ വനിതകളെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് പുതുതായി 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ഈ തസ്തികകളിൽ 50 ശതമാനത്തിൽ പി.എസ്.സി വഴി നേരിട്ടും, 50 ശതമാനത്തിൽ ഇപ്പോൾ സർവീസിലുള്ള വനിതാ ഫയർ ഓഫീസർമാരിൽ നിന്നും നിയമനം നടത്തും.
കോട്ടയം കൂട്ടിക്കലിൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 25 പേർക്ക്, ഒരാൾക്ക് വീട് ഉൾപ്പെടെ പരമാവധി എഴ് സെന്റ് എന്ന വ്യവസ്ഥയിൽ സൗജന്യമായി കൈമാറുന്ന വസ്തുവിന്റെ രജിസ്ട്രേഷന് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും. 26,78,739 രൂപയുടെ ഇളവാണ് നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |