
തിരുവനന്തപുരം: ചെറിയൊരു ബഡ്ജറ്റിന് സമാനമായി ആനുകൂല്യങ്ങളുടെയും ക്ഷേമപ്രഖ്യാപനങ്ങളുടെയും പെരുമഴയായിരുന്നു സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലുണ്ടായത്. മരുന്ന് വിതരണക്കാർക്ക് നൽകാൻ കെ.എം.എസ്.സി.എലിന് 914 കോടി. സപ്ലൈകോയുടെ വിപണി ഇടപെടലിന്റെ കുടിശ്ശിക തീർക്കാൻ 110 കോടി. നെല്ല് സംഭരണത്തിന്റെ കുടിശിക ഉടൻ. കൺസോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ പണം കണ്ടെത്തും. കരാറുകാരുടെ കുടിശ്ശിക തീർക്കാൻ 3094 കോടി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബഡ്ജറ്റിൽ വകയിരുത്തിയ 1000 കോടി അനുവദിക്കും. സാമൂഹിക സുരക്ഷാമിഷന്റെ 10 പദ്ധതികൾക്കുള്ള 88.38 കോടി കുടിശ്ശിക തിർക്കും.
വകുപ്പുകളുടെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നു നൽകുന്ന ധനസഹായ പദ്ധതികൾ കുടിശ്ശിക ഉൾപ്പെടെ കൊടുത്തുതീർക്കാൻ 498.36 കോടി അധികമായി നൽകും.
തണൽ-പദ്ധതി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം 207.40 കോടി. ഖാദി തൊഴിലാളികൾക്കുള്ള പൂരകവരുമാന പദ്ധതിക്ക് 44 കോടി.
ഖാദി സ്ഥാപനങ്ങൾക്കും ഖാദിബോർഡിന് കിഴിലുള്ള പ്രോജക്ടുകൾക്കും റിബേറ്റ് 58കോടി. ഖാദിതൊഴിലാളികൾക്കുള്ള ഉത്സവബത്തയും ഉത്പാദന ഇൻസെൻറ്റിവും 2.26 കോടി.
യൂണിഫോം വിതരണത്തിന് കൈത്തറി തൊഴിലാളികൾക്കുള്ള കൂലിയും റിബേറ്റും 50 കോടി.
സുരഭി, ഹാൻവീവ്, ഹാൻടെക്സ് എന്നീ സ്ഥാപനങ്ങനങ്ങൾക്ക് കുടിശ്ശിക തീർക്കുന്നതിന് 20.61 കോടി.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുകള്ള ധനസഹായം 64 കോടി.
പട്ടികവർഗ്ഗത്തിലെ മിശ്രവിവാഹിതർക്കുകള്ള ധനസഹായം 1.17 കോടി .
വന്യമൃഗ അക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം 16 കോടി . മലബാർ ദേവസ്വത്തിന്റെ ആചാര്യ സ്ഥാനിയർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായം 0.82 കോടി
ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി നൽകും. കാരുണ്യ പദ്ധതിക്ക് കുടിശിക തീർക്കാൻ ഐ.ബി.ഡി.എസ് മുഖേന പണം.
ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്ക് പൂർണ്ണമായും തുക അനുവദിക്കും.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകൾക്കായി 194 കോടി .
വയോമിത്രം- 30 കോടി, സ്നേഹപൂർവ്വം- 43.24 കോടി, ആശ്വാസകിരണം- 6.65 കോടി, സ്നേഹസ്പർശം-0.25 കോടി, മിഠായി- 7.99 കോടി, വി കെയർ 0.24 കോടി
ആശ്വാസകിരണം പദ്ധതിയ്ക്ക് 55 കോടിരൂപയും സമാശ്വാസം പദ്ധതിയ്ക്ക് 3.1 കോടിരൂപയും വേണ്ടിവരും. കുടിശ്ശിക ഉൾപ്പെടെ തീർക്കാൻ 146.48 കോടി.
പ്രവാസി ക്ഷേമബോർഡിന്റെ പെൻഷൻ പദ്ധതിക്ക് 70 കോടി.
ഖാദി ബോർഡ്, കരകൗശല വികസന കോർപ്പറേഷൻ, ബാംബൂ കോർപ്പറേഷൻ, മരം കയറുന്നവർക്കുള്ള പെൻഷൻ, തോട്ടം തൊഴിലാളി ധനസഹായം എന്നിവയ്ക്ക് 76.26 കോടി.
വാഗ്ദാനം പാലിക്കുന്നു: മുഖ്യമന്ത്രി
ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഒന്നൊന്നൊയി നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഭരണതുടർച്ചയാണ് ഏത് പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള പ്രചോദനം.ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ നവകേരളം കെട്ടിപ്പെടുക്കുന്നതിനുള്ള ദൃഢനിശ്ചയവുമായി മുന്നോട്ട് പോകും.
അധിക ചെലവ് 10000കോടി
സാമൂഹ്യപെൻഷൻ 2000രൂപയാക്കി വർദ്ധിപ്പിച്ചത് ഉൾപ്പെടെ ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് സംസ്ഥാനത്തിന് 10000കോടിരൂപ അധികമായി കണ്ടെത്തേണ്ടിവരുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ .ഇത് കണ്ടെത്താമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടാണ് ഏറ്റെടുക്കുന്നത്.ഇപ്പോഴത്തെ സർക്കാരിന്ഇൗ ആനുകൂല്യങ്ങൾ ആറുമാസക്കാലത്തേക്കാണ് കൊടുക്കേണ്ടിവരിക.സാധാരണ ബഡ്ജറ്റിലാണ് ഇത് പ്രഖ്യാപിക്കേണ്ടത്. എന്നാൽ അടുത്ത ബഡ്ജറ്റ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്നതിനാൽ ഇടക്കാല ബഡ്ജറ്റായിരിക്കും.അതിൽ പ്രഖ്യാപിച്ചാലും കേവലം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രഖ്യാപനമായി ചുരുങ്ങിപ്പോകും. കൂട്ടിയ ക്ഷേമപെൻഷനും മുടങ്ങാതെ കൊടുത്തുകാണിക്കാനാണ് ഇപ്പോൾ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |