
കൊല്ലം: ജില്ലയെ അതിദാരിദ്ര്യമുക്തമായി ജില്ലാ പഞ്ചായത്ത് ജയൻ സ്മാരകഹാളിൽ ഇന്ന് രാവിലെ 11.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനാകും. കളക്ടർ എൻ.ദേവിദാസ് റിപ്പോർട്ട് അവതരിപ്പിക്കും. എം.മുകേഷ് എം.എൽ.എ, മേയർ ഹണി എന്നിവരാണ് മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ജെ.ഷാഹിദ, സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജയദേവി മോഹൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ എസ്.സുബോധ്, ഡി.പി.സി അംഗം എസ്.ആർ.രമേശ്, കില ഡെപ്യൂട്ടി ഡയറക്ടർ കെ.അനു, ബി.ശ്രീബാഷ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |