
ആലുവ: യാത്രയ്ക്കിടെ തിരുവനന്തപുരത്ത് ട്രെയിനിൽനിന്ന് യുവതിയെ പുറത്തേക്ക് ചവിട്ടിവീഴ്ത്തിയ സംഭവത്തെത്തുടർന്ന് ഇന്നലെ സംസ്ഥാനത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ റെയിൽവേ പൊലീസും ലോക്കൽ പൊലീസും സംയുക്ത പരിശോധന നടത്തി.
ആലുവയിൽ റെയിൽവേ പൊലീസ് ഇൻസ്പെക്ടർ വേണുവിന്റെയും ഇ.കെ. അനിൽകുമാറിന്റെയും നേതൃത്യത്തിലായിരുന്നു ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന. സംശയകരമായി കണ്ടവരുടെ ബാഗേജുകളും അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ എത്തുന്ന വിവേക് എക്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാഗേജുകളും പരിശോധിച്ചു. പരിശോധന തുടരും.
കഴിഞ്ഞ രണ്ടിന് ആലുവയിൽനിന്ന് തിരുവന്തപുരത്തേക്കുപോയ സോനു (19) എന്ന പെൺകുട്ടിയാണ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |