SignIn
Kerala Kaumudi Online
Tuesday, 09 December 2025 4.09 PM IST

' കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും "

Increase Font Size Decrease Font Size Print Page

പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് മന്ത്രി വി. അബ്ദു റഹിമാൻ തറക്കല്ലിട്ടു

പുൽപ്പള്ളി: കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കായിക നിലവാരം ഉയർത്താൻ താരങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് സർക്കാർ 3400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലകളിലെ കളിക്കളങ്ങൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകൾ, സ്വിമ്മിംഗ് പൂൾ, സ്‌പോർട്സ് ടൂറിസം പദ്ധതികൾ, ഫിറ്റ്നസ് സെന്ററുകൾ, സ്‌പോർട്സ് മെഡിസിൻ സെന്ററുകൾ, സ്‌പോർട്സ് സയൻസ് സെന്ററുകൾ, ആർച്ചറി അക്കാദമി എന്നിങ്ങനെ നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയുടെ കായിക സ്വപ്നത്തിന് കരുത്ത് പകരുന്ന പുൽപ്പള്ളി ആർച്ചറി അക്കാദമി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പൂർത്തികരിക്കുക. പുൽപ്പള്ളി ടൗണിനോട് ചേർന്ന എട്ട് ഏക്കറിൽ സ്‌റ്റേഡിയം, പരിശീലന കേന്ദ്രം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവ നിർമിക്കും. ഗ്രൗണ്ട് ഡെവലപ്‌മെന്റ്, ആർച്ചറി കോമ്പറ്റീഷൻ ഏര്യ, റീട്ടൈനിംഗ് വാൾ, ടോയ്‌ലെറ്റ് കം ചെയ്ഞ്ചിംഗ് റൂം, അനുബന്ധ ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നിവയാണ് നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി 80 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങി നൽകിയ എട്ടേക്കർ സ്ഥലത്ത് സംസ്ഥാന സർക്കാറിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിലും, 60 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഓഫീസിനും താമസ സൗകര്യത്തിനുമായി ആറ് പ്രീഫാബുകളും നിർമിച്ചിട്ടുണ്ട്. സ്‌പോർട്സ് കൗൺസിന്റെ കീഴിലുള്ള അക്കാദമിയിൽ നിലവിൽ നൂറിലധികം കായികതാരങ്ങളാണ് പരിശീലനം നേടുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള 45 വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പരിശീലനം നേടുന്നവരാണ്. ദേശീയ ഗെയിംസിലെ സ്വർണം ഉൾപ്പെടെ അടക്കം നിരവധി മെഡലുകൾ അക്കാദമിയിലെ താരങ്ങൾ നേടിയിട്ടുണ്ട്. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുൽപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, ജില്ല സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് കെ.പി വിജയി ടീച്ചർ, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം എം മധു, പുൽപള്ളി ഗ്രാമപഞ്ചായത്ത് അംഗം ജോഷി ചാരുവേലിൽ, സ്‌പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) പ്രബിൻ പ്രസാദ്, സ്‌പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ പി.കെ അയ്യൂബ്, ടി.വി പീറ്റർ, ടി.കെ ഹരി, എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.