രാമനാട്ടുകര: ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ മത്സര പരീക്ഷാ നൈപുണ്യവും കരിയർ ബോധവും വളർത്തുന്നതിന് ആരംഭിച്ച സ്റ്റെപ്പ് ( സ്റ്റുഡൻസ് ടാലന്റ് എൻഹാൻസ്മെന്റ് പ്രോഗ്രാം) പദ്ധതിയുടെ ഭാഗമായി ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥികൾക്ക് ശിൽപശാല സംഘടിപ്പിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് എം.എം.ഐ ഹാളിൽ പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മേധാവി ഡോ. ബദരിയ ബീഗം ക്ലാസെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ. അഫീഫ് തറവട്ടത്ത്, കോഴ്‌സ് കോ ഓർഡിനേറ്റർ ഡോ. അസീൽ അബ്ദുൽ വാഹിദ്, വോളണ്ടിയർ സെക്രട്ടറി എം. ഷാദിൽ, സാന്ദ്ര, അയ്ശ മിസ്ബ. കെ.വി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |