
കുഴൽമന്ദം: മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന നിലയിൽ. പല്ലഞ്ചാത്തനൂർ പൊള്ളംപാടം വീട്ടിൽ ഇന്ദിര(55) ആണ് മരിച്ചത്. ഭർത്താവ് വാസുവിനെ(62) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് മൃതദേഹം സംസ്‌കരിച്ചു. മക്കൾ: ഭവദാസ്, വിഷ്ണുദാസ്, വിപിൻദാസ്, ഭാവന. മരുമകൻ: രഞ്ജിത്ത്. വാസുവിനെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |