വിമാനത്തിന് മുന്നിൽ വട്ടം കറങ്ങുന്ന വാഹനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനത്തിലേക്ക് ഭക്ഷണം കൊണ്ടുവന്ന വാഹനമാണ് വിമാനത്തിന് തൊട്ടുമുന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട് വട്ടം കറങ്ങിയത്. ഇതോടെ അധികൃതർ ആശങ്കയിലായി. എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങി. പെട്ടെന്ന് തന്നെ വാഹനത്തിന് അടുത്ത് നിന്ന ആളുകളെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. വാഹനം കറങ്ങും തോറും വിമാനത്തിനടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. വാഹനം കറങ്ങിവന്ന് വിമാനത്തിൽ ഇടിക്കുമോ എന്ന ഭയത്തിലായിരുന്നു അധികൃതർ.
വാഹനം നിയന്ത്രിക്കാനും ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഒരു യന്ത്രം ഉപയോഗിച്ച് ഇടിച്ചിടുകയായിരുന്നു. വാഹനത്തെ ഇടിച്ച് വീഴ്ത്തിയതിന് ശേഷമാണ് അധികൃതർക്ക് ശ്വാസം വീണത്. വാഹനത്തിന്റെ ആക്സിലേറ്റർ കേടായതാണ് നിയന്ത്രണം നഷ്ടപ്പെട്ടതിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമനത്താവളത്തിലെ യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
Crazy event at ORD. Heads up safety move by a ramp worker! pic.twitter.com/SQi5zB0Ooz
— Kevin Klauer DO, EJD (@Emergidoc) September 30, 2019
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |