
വാഷിംഗ്ടൺ: യു.എസിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് അഥവാ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന്റെ (ഇ.എ.ഡി) ഓട്ടോമാറ്റിക് എക്‌സ്‌റ്റൻഷൻ അവസാനിപ്പിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വർക്ക് പെർമിറ്റ് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ച നിശ്ചിത വിദേശ തൊഴിലാളിക്ക് 540 ദിവസം വരെ രാജ്യത്ത് ജോലിയിൽ തുടരാൻ ഈ സംവിധാനത്തിലൂടെ അവസരം ലഭിച്ചിരുന്നു.
ഒക്ടോബർ 30നോ അതിനു ശേഷമോ വർക്ക് പെർമിറ്റ് പുതുക്കാൻ അപേക്ഷിക്കുന്നവർക്കാണ് പുതിയ നയം ബാധകമെന്ന് അധികൃതർ അറിയിച്ചു. വിദേശ തൊഴിലാളികൾ അവരുടെ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 180 ദിവസം മുമ്പ് പുതുക്കാനുള്ള അപേക്ഷ നൽകണം.
എച്ച് - 1 ബി വിസാ ഉടമകളുടെ ആശ്രിതർ/പങ്കാളികൾ (എച്ച്-4 വിസയുള്ളവർ), ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒ.പി.ടി) ഘട്ടത്തിലുള്ള എഫ് -1 വിസയിലെ വിദ്യാർത്ഥികൾ തുടങ്ങിയവരെ നയമാറ്റം ബാധിക്കും. ഗ്രീൻ കാർഡ് ഉടമകളെയും എച്ച് - 1ബി, എൽ - 1 ബി പോലുള്ള നോൺ-ഇമിഗ്രന്റ് വർക്ക് വിസയുള്ളവരെയും ബാധിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |