തിരുവനന്തപുരം ജില്ലയിലെ പകൽക്കുറിക്ക് അടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ വന്നിരിക്കുന്നത്. വീടിന് മുന്നിലെ കോഴിക്കൂട്ടിൽ അടയിരുന്ന കോഴിയെ മൂർഖൻ പാമ്പ് കൊന്നു. ശേഷം മുട്ട വിഴുങ്ങി. ഈ കാഴ്‌ച കണ്ട വീട്ടമ്മ അയൽവാസികളെ വിവരമറിയിച്ചു. ഉടൻതന്നെ ഇവർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വാവാ കോഴിക്കൂട്ടിൽ കയറി മൂർഖൻ പാമ്പിനെ പിടികൂടി. ഇതിനിടെ വാവാ സുരേഷിന് അടുത്ത കാളെത്തി അമ്പലത്തറയിലെ ഒരു വീട്ടിൽ പൈപ്പിനകത്ത് കയറിയ മൂർഖനെ മണ്ണിൽ കുത്തി നിർത്തിയിരിക്കുകയാണ് ഉടൻ വരണം എന്നാണ് വിളിച്ചയാൾ പറഞ്ഞത്. കാണുക രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |