SignIn
Kerala Kaumudi Online
Saturday, 14 March 2026 2.10 PM IST

വിവാദങ്ങൾക്കിടെ സംസ്‌കൃത യൂണി. സിൻഡിക്കേറ്റ് ഇന്ന്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം:വിവാദങ്ങൾക്ക് നടുവിൽ സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് യോഗം ചൊവ്വാഴ്ച ചേരും.

എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയ ബി.എഫ്.എ( ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനവും, കനത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ 2021 ലെ വിജ്ഞാപന പ്രകാരമുള്ള അധ്യാപക നിയമങ്ങൾ നടത്താനുള്ള തീരുമാനവും നിറുത്തി വയ്ക്കണമെന്ന് ലോക്ഭവൻ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട ഫയലുകളും വിശദീകരണവും നൽകണമെന്നും വിസി ക്കും പരീക്ഷ കൺട്രോളർക്കും രേഖാ മൂലം ലോക്ഭവൻ നിർദ്ദേശം നൽകിയിട്ടും ഫയലുകൾ കൈമാറാനോ വിശദീകരണം നൽകാനോ ഇരുവരും തയ്യാറായിട്ടില്ല.

ഗവർണറുടെ ഉത്തരവ് ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിന്റെ പരിഗണനയ്ക്ക് എത്തും.

ആഡിറ്റ് റിപ്പോർട്ട് പ്രകാരം നിലവിൽ 1200് വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന സർവ്വകലാശാലയിൽ ആവശ്യത്തിലധികം ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം വിരമിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ ആനുകൂല്യങ്ങൾ രണ്ടു വർഷമായി തടഞ്ഞു വച്ചിരിക്കുന്നതായുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നിയമന നടപടികൾ തൽക്കാലം നിറുത്തിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടത്.ബി.എഫ്.എ തോറ്റ വിദ്യാർത്ഥിക്ക് എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയത് സംബന്ധിച്ച പരാതിയും ഗവർണർക്ക് ലഭിച്ചിരുന്നു. സർവകലാശാല സിൻഡിക്കേറ്റിലെ ഗവർണർ നാമനിർദ്ദേശം ചെയ്ത നാല് സിൻഡിക്കേറ്റ് അംഗങ്ങളും,സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുമാണ് പരാതി നൽകിയത്.

TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.