
18 ന് ആലപ്പുഴ ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 25 ലേക്ക് പുനഃക്രമീകരിച്ചു.
മൂന്നാം വർഷ ബി.ബി.എ (ആന്വൽ സ്കീം – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബിടെക് പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്ഡബ്ല്യൂ (സോഷ്യൽ വർക്ക്) (റഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.പി.എ മ്യൂസിക് (വീണ/വയലിൻ/ മൃദംഗം), ബി.പി.എ ഡാൻസ് ജനുവരി പരീക്ഷയുടെ പ്രാക്ടിക്കൽ 24ന് തുടങ്ങും.
ഓപ്പൺ യൂണിവേഴ്സിറ്റി യു.ജി, പി.ജി
രണ്ടാം സെമസ്റ്റർ രജിസ്ട്രേഷൻ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025-26 അദ്ധ്യയന വർഷത്തെ ജൂലായ് സെഷൻ ആറാം ബാച്ച് യു.ജി, പി.ജി കോഴ്സുകളുടെ രണ്ടാം സെമസ്റ്റർ രജിസ്ട്രേഷൻ www.erp.sgou.ac.in വഴി പൂർത്തിയാക്കാം.
പിഴയില്ലാതെ 21 വരെയും 100 രൂപ പിഴയോടെ 22 മുതൽ 26 വരെയും 200 രൂപ സൂപ്പർ ഫൈനോടെ 27 മുതൽ മാർച്ച് 3 വരെയും 750 രൂപ പെനാൽറ്റിയോടെ 4 മുതൽ മാർച്ച് 15 വരെയും ഫീസടയ്ക്കാം. ഫീസ് ആനുകൂല്യത്തിന് അർഹതയുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർ, ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്, സ്പോൺസർഷിപ്പ് എന്നിവ ലഭിക്കുന്നവർ നിശ്ചിത സമയത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇത്തരത്തിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്കും നിശ്ചിത തീയതി കഴിഞ്ഞാൽ പിഴ ബാധകമായിരിക്കും. പിഴത്തുക ലേണേഴ്സ് പോർട്ടൽ വഴി അടയ്ക്കണം.
കേരള കേന്ദ്ര സർവകലാശാലയിൽ
ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം
കാസർകോട്: പെരിയ ആസ്ഥാനമായുള്ള കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിന് (ഐ.ടി.ഇ.പി) ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ.സി.ഇ.ടി) വഴിയാണ് കേരള കേന്ദ്ര സർവകലാശാലയിലും പ്രവേശനം.
ബി.എസ്സി ബി.എഡ് ഫിസിക്സ്, ബി.എസ്സി ബി.എഡ് സുവോളജി, ബി.എ ബി.എഡ് ഇംഗ്ലീഷ്, ബി.എ ബി.എഡ് ഇക്കണോമിക്സ്, ബി.കോം ബി.എഡ് പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്. ബി.കോം ബി.എഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്. പ്ലസ് ടുവാണ് നാല് വർഷം കൊണ്ട് ബിരുദവും ബി.എഡും ലഭിക്കുന്ന പ്രോഗ്രാമുകളുടെ യോഗ്യത.
https://exams.nta.nic.in/ncet/ സന്ദർശിച്ച് മാർച്ച് 10ന് രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷ നൽകാം. മാർച്ച് 11ന് രാത്രി 11.50 വരെ ഫീസടയ്ക്കാം. മാർച്ച് 12 മുതൽ 14 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ടാകും. എൻ.ടി.എ ഹെൽപ്പ് ഡെസ്ക്: 01140759000, ഇ മെയിൽ: ncet@nta.ac.in. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in /www.nta.ac.in.
ടെക് സ്റ്റാർട്ട്അപ്പ് ഓൺട്രപ്രണർഷിപ്പ് പി.ജി ഡിപ്ലോമ
കൊച്ചി: അഹമ്മദാബാദിലെ ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ (ഇ.ഡി.ഐ.ഐ) ബംഗലൂരുവിൽ ടെക് സ്റ്റാർട്ട്അപ്പുകൾക്കായുള്ള ഓൺട്രപ്രണർഷിപ്പ് പി.ജി ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. എ.ഐ.സി.ടി.ഇ അംഗീകാരമുള്ളതാണ് മാനേജ്മെന്റിലുള്ള ഈ ബിരുദാനന്തര ഡിപ്ലോമ. സംരംഭകത്വ അറിവുകൾ, മെന്റർഷിപ്പ്, സംരംഭ വികസന പിന്തുണ തുടങ്ങിയ ആശയങ്ങളെ വിജയകരമായ സ്റ്റാർട്ടപ്പുകളാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ സാങ്കേതികവിദ്യ, ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യ, എ.ഐ അധിഷ്ഠിത ബിസിനസുകൾ, ഡിജിറ്റൽ മുന്നേറ്റങ്ങൾ തുടങ്ങിയവയിൽ ഈ ഡിപ്ലോമ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാങ്കേതികവിദ്യ പ്രൊഫഷണലുകൾ, സ്ഥാപനങ്ങൾ തുടങ്ങുന്നതിന്റെ പ്രാരംഭ ദിശയിലുള്ളവർ, പുതുമകളുമായി എത്തുന്ന ബിരുദധാരികൾ തുടങ്ങിയവർക്ക് അനുയോജ്യമാണ് ഇത് എന്ന് ഇഡി.ഐ.ഐ ഡയറക്ടർ ജനറൽ ഡോ. സുനിൽ ശുക്ല പറഞ്ഞു.
കേരളയിൽ എട്ടു മാസമായിട്ടും
എം.ബി.എ പരീക്ഷാ ഫലമില്ല
തിരുവനന്തപുരം: എട്ടുമാസമായിട്ടും എം.ബി.എ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിക്കാതെ കേരള സർവകലാശാല. 2022- 24 ബാച്ചിലെ വിദ്യാർത്ഥികളാണ് വലയുന്നത്. കഴിഞ്ഞ വർഷം ജൂൺ, ജൂലായ് മാസങ്ങളിലായി നടത്തിയ പരീക്ഷയുടെ ഫലമാണ് നീളുന്നത്. സർവകലാശാലയിൽ വിവരം തിരക്കുമ്പോൾ മൂല്യനിർണയം തുടങ്ങിയെന്നും ഇല്ലെന്നും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
71 എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അദ്ധ്യാപകന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതിനെത്തുടർന്ന് പ്രത്യേക പരീക്ഷ നടത്തേണ്ടിവന്ന ബാച്ചാണിത്. മൂന്നാം സെമസ്റ്ററിലെ പ്രോജക്ട് ഫിനാൻസ് പേപ്പറിന്റെ ഉത്തരക്കടലാസുകളായിരുന്നു നഷ്ടമായത്. പ്രത്യേക പരീക്ഷയെഴുതിയവരെല്ലാം വിജയിച്ചു. എന്നാൽ അക്കൂട്ടത്തിലെ സപ്ലിമെന്ററി പരീക്ഷയെഴുതിയവരുടെ ഫലമാണ് എട്ടുമാസമായിട്ടും പ്രസിദ്ധീകരിക്കാത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |