
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ചെയർമാനായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ നിയോഗിച്ച് ഉത്തരവിറങ്ങി. കുക്കുപരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. പുതിയ ഭരണസമിതി അംഗങ്ങളെയും നിയോഗിച്ചു. സെക്രട്ടറി സി.അജോയ് തുടരും
റസൂൽ ചെയർമാനാകുമെന്ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.26 അംഗങ്ങളെയാണ് ഉൾപ്പെടുത്തിയത്. മൂന്നു വർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ നിയമനം.
ഭരണസമിതിയിൽ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളെ കൂടാതെ നിർമ്മാതാവ് ബി.രാകേഷ്, സംവിധായകർ അമൽ നീരദ്, ജി.എസ്. വിജയൻ, സോഹൻലാൽ, അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സുധീർ കരമന, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റു കൂടിയായ പൂജപ്പുര രാധാകൃഷ്ണൻ, ഗായിക സിതാര കൃഷ്ണകുമാർ തുടങ്ങിയവർ അംഗങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |