
ചെറുവത്തൂർ (കാസർകോട്): സാധാരണക്കാരുടെ പ്രശ്നങ്ങൾ തുറന്നുപറയുകയും പിന്നാക്ക ജനവിഭാഗങ്ങൾക്ക് ആശ്രയമായി നിലകൊള്ളുകയും ചെയ്ത പത്രം കേരളകൗമുദിയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ചെറുവത്തൂർ തേജസ്വിനി റസിഡൻസി ഹാളിൽ കേരളകൗമുദി 114 ാം വാർഷികാഘോഷവും ആദര സമ്മേളനവും പത്രാധിപർ കെ.സുകുമാരൻ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളകൗമുദി കണ്ണൂർ യൂണിറ്റ് ചീഫ് കെ.വി.ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.വിനോദ് കുമാർ പത്രാധിപർ അനുസ്മരണം നടത്തി. എം.രാജഗോപാലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്ന കുമാരി എന്നിവർ മുഖ്യാതിഥികളായി. കേരളകൗമുദി സീനിയർ റിപ്പോർട്ടർ ഉദിനൂർ സുകുമാരൻ സ്വാഗതവും പരസ്യവിഭാഗം അസിസ്റ്റന്റ് മാനേജർ സി.കെ.കണ്ണൻ പാലക്കുന്ന് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |