
കൊല്ലത്ത് മിനി യൂറോപ്പ് ആസ്വദിക്കാം
കൊച്ചി: രണ്ടേക്കർ വിസ്‌തൃതിയിൽ സമ്പൂർണ യുറോപ്യൻ ശൈത്യകാല അനുഭവമൊരുക്കുന്ന തിരുമുല്ലവാരം 'സമ്മർ ഇൻ ബെത്‌ലഹേം' എക്‌സ്‌പീരിയൻസ് സെന്ററിന്റെ ഉദ്ഘാടനം കൊല്ലം എം. പി എൻ. കെ. പ്രേമചന്ദ്രൻ നിർവഹിച്ചു. ചുങ്കത്ത് ഹോസ്‌പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ, നടനും സംവിധായകനുമായ അനൂപ് മേനോൻ, കൊല്ലം മേയർ ഹണി ബെഞ്ചമിൻ, കൊല്ലം ജില്ലാ കളക്‌ടർ എൻ. ദേവിദാസ്, റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി (ബിഷപ്പ്, കൊല്ലം രൂപത), കൊല്ലം കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ യു. പവിത്ര തുടങ്ങിയവർ പങ്കെടുത്തു.
മലയാള സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ബാലചന്ദ്ര മേനോന് ആദരമർപ്പിച്ച 'ക്ലാപ്പ് ഓൺ ക്ലാപ്പ്സ്' ശ്രദ്ധേയമായി.
യഥാർത്ഥ മഞ്ഞുവീഴ്ച്ചയുടെ അനുഭവം സന്ദർശകർക്കു നൽകുന്ന 3000 ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്നോ വേൾഡാണ് പ്രധാന ആകർഷണം. 18 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയുള്ള 20,000 ചതുരശ്രയടിയുടെ വിശാലമായ ഹാളുമുണ്ടാകും.
200ൽ അധികം പേർക്ക് നേരിട്ട് തൊഴിലവസരം ഒരുക്കുന്ന സംരംഭം കൊല്ലത്തിന്റെ ടൂറിസം, ഹോട്ടൽ, വ്യാപാര മേഖലകൾക്ക് വൻകുതിപ്പേകും.
മികച്ച സൗകര്യങ്ങൾ
ഫെസ്റ്റിന്റെ ഭാഗമായി 10,000 ചതുരശ്ര അടി വിസ്‌തൃതിയിൽ 50 മുതൽ 2000 പേർ വരെ ഉൾക്കൊള്ളുന്ന അത്വാധുനിക സൗകര്യങ്ങളോടു കൂടിയ ശീതീകരിച്ച ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾ, കോർപ്പറേറ്റ് മീറ്റിംഗുകൾ എന്നിവയ്ക്കായി മിതമായ നിരക്കിൽ വാടകയ്ക്ക് ലഭ്യമാക്കും. ഒരേസമയം 300-ലധികം കാറുകൾ പാർക്ക് ചെയ്യാം. എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതലാണ് പ്രവേശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |