തൊടുപുഴ :കുട്ടികളുടെ മാനസിക സുസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും വേണ്ടിയുള്ള 'അദ്ധ്യാപകർ പ്രാഥമിക കൗൺസിലർ' പദ്ധതിയുടെ ആദ്യ ബാച്ച് ഡി .ആർ .ജി അദ്ധ്യാപക പരിശീലനത്തിന് ജില്ലയിൽ തുടക്കം കുറിച്ചു. തൊടുപുഴ എ പി ജെ അബ്ദുൾ കലാം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത പി സി ഉദ്ഘാടനം ചെയ്തു.ഇടുക്കി കോട്ടയം ആർ ഡി ഡി വിജി പി എൻ അദ്ധ്യക്ഷത വഹിച്ചു. ഡി ഇ ഒ ഷീബ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സാമൂഹ്യ ക്ഷേമ വകുപ്പ്, സ്‌കൂൾ കൗൺസിലേഴ്സ് എന്നിവരടങ്ങുന്ന 236പേർക്ക് വിവിധയിടങ്ങളിലായി അഞ്ച് ബാച്ചുകളായാണ് പരിശീലനം.എട്ടു മാസ്റ്റർ ട്രയ്നേഴ്സ് ആണ് പരിശീലനം നയിക്കുന്നത്. വിദ്യാർത്ഥികൾക്ക് സമഗ്രമായ പിന്തുണ നൽകുക, പരിശീലനം വ്യാഴാഴ്ച സമാപിക്കും. വിദ്യാകരണം പദ്ധതി പ്രൊജക്ട് കോർഡിനേറ്റർ ബിനുമോൻ കെ എ,ഡി ആർ ജി പരിശീലന ജില്ലാ കോഡിനേറ്റർ സന്തോഷ് പ്രഭ ,എപിജെ ഹൈസ്‌കൂൾ എച്ച് എം ജെനി വി രാഘവൻ, വിഎച്ച്എസ്ഇ ജില്ലാ കോഡിനേറ്റർ ബിനു സി നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |