
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി - റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്‌ക്കരികിൽ കിടക്കുകയായിരുന്നു. റോസിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ ശേഷം അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു റൂത്ത് എന്നാണ് പ്രാഥമിക വിവരം. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞ് ചോരവാർന്ന് കിടക്കുന്നത് കണ്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ കഴുത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്.
സംഭവത്തെക്കുറിച്ച് അങ്കമാലി പൊലീസ് അന്വേഷിക്കുകയാണ്. വീട്ടുകാരുടെയടക്കം മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്നാണ് പൊലീസിന്റെ സംശയം. ഇവർ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഇവർ ഓവർഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്ന് പഞ്ചായത്തംഗം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |