
സിനിമയിൽ 20 വർഷം പൂർത്തിയാക്കി നടൻ സൈജു കുറുപ്പ്. 150 -ാം മത്തെ ചിത്രത്തിൽ ആണ് ഇനി അഭിനയിക്കുക.ഹരിഹരൻ സംവിധാനം ചെയ് ത മയൂഖം സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന സൈജു കുറുപ്പ്, നായകനായും സ്വഭാവ നടനായും കൊമിഡേയനായും നിർമ്മാതാവായും തിളങ്ങുന്നു ഈ ആഹ്ളാദം പങ്കുവച്ച് സൈജു കുറുപ്പ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. 2005 നവംബർ മാസം, മറക്കാനാവാത്തതാണ്. നവംബർ 4 എന്റെ ആദ്യ സിനിമയായ "മയൂഖം" റിലീസ് ചെയ്ത തീയതിയായിരുന്നു, നവംബർ 5 ന് ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട മകൾ മയൂഖയെ ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു. ഇന്ന്, മയൂഖയുടെ ജന്മദിനത്തിൽ, എന്റെ സിനിമയിലെ കഴിഞ്ഞ 20 വർഷത്തെ യാത്രയിലേക്ക് ഞാൻ തിരിഞ്ഞുനോക്കുന്നത് വളരെ നന്ദിയോടും സ്നേഹത്തോടും കൂടിയാണ്. എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിന് ദൈവത്തിനും പ്രേക്ഷകർക്കും സിനിമാ വ്യവസായത്തിനും ഞാൻ നന്ദി പറയുന്നു. പ്രേക്ഷകരുടെയും എന്നോടൊപ്പം പ്രവർത്തിക്കുന്നവരുടെയും പ്രതീക്ഷകൾക്കൊത്ത് ഉയരുന്ന ഒരു സംതൃപ്തമായ യാത്രയ്ക്കായി ഞാൻ കാത്തിരിക്കുന്നു. എന്നിലുള്ള നിങ്ങളുടെ വിശ്വാസം എപ്പോഴും നിലനിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സൈജു കുറുപ്പിന്റെ വാക്കുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |