തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലം ജലശുദ്ധീകരണ ശാലയിലും പി.ടി.പി നഗറിലെയും പാറമലയിലെയും ഭൂതല ജലസംഭരണികളിലും ശുചീകരണം നടക്കുന്നതിനാൽ നഗരത്തിൽ ജലവിതരണം മുടങ്ങും. വെള്ളയമ്പലത്തെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് 11, 12, 13 തീയതികളിലും പി.ടി.പിയിലെയും പാറമലയിലെയും ശുചീകരണത്തിന് 10, 11 തീയതികളിലുമാണ് ജലവിതരണം നിറുത്തിവയ്ക്കുക.
കവടിയാറിലെയും മൺവിളയിലെയും പൈപ്പ് ലൈനുകളിലുണ്ടായ ചോർച്ചമൂലം കഴിഞ്ഞദിവസം മിക്കയിടങ്ങളിലും ജലവിതരണം നിറുത്തിവച്ചതിന് പിന്നാലെയാണ് വീണ്ടും മുടക്കം അറിയിച്ചിരിക്കുന്നത്.കവടിയാറിലും മൺവിളയിലും തിങ്കളാഴ്ച തുടങ്ങിയ അറ്റകുറ്റപ്പണി ചൊവ്വാഴ്ച രാത്രിയാണ് പൂർത്തിയായത്.ഇതേത്തുടർന്ന് ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെയാണ് മിക്കയിടങ്ങളിലും വെള്ളം കിട്ടിത്തുടങ്ങിയത്.ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം പൂർവ്വസ്ഥിതിയിലായിട്ടുമില്ല.എന്നാൽ,വെള്ളയമ്പലത്തെ ജലസംഭരണി ശുചീകരണത്തിൽ 11, 12 തീയതികളിൽ ഭാഗികമായ തടസമേയുള്ളൂയെന്നും 13നാണ് പൂർണ മുടക്കമുള്ളൂയെന്നുമാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്.പി.ടി.പി- പാറമല ശുചീകരണത്തിന് 10ന് പൂർണമായും 11ന് ഭാഗികമായും തടസമുണ്ടാകും. നവംബർ 3,4 തീയതികളിൽ നിശ്ചയിച്ചിരുന്ന ശുദ്ധീകരണമാണ് 10,11 തീയതികളിലേക്ക് മാറ്റിയതെന്നും അധികൃതർ പറഞ്ഞു.
ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ
10, 11 തീയതികളിൽ: പി.ടി.പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാലമുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന്, കുന്നുകുഴി, കണ്ണമ്മൂല, പാളയം, നന്തൻകോട്, പട്ടം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂർ , പൈപ്പിൻമൂട്, വെള്ളയമ്പലം, ജവഹർ നഗർ, നന്ദൻകോട്, കവടിയാർ, മെഡിക്കൽ കോളേജ് , വഞ്ചിയൂർ, തമ്പാനൂർ, പാളയം, പേട്ട, ചാക്ക, പെരുന്താന്നി, വെട്ടുകാട്, ശംഖുംമുഖം.
11, 12, 13 തീയതികളിൽ: തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം, പാൽക്കുളങ്ങര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |