
മുഹമ്മ:മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ കോളഭാഗം 35-ാം നമ്പർസ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണം തുടങ്ങി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. കെട്ടിടത്തിന് എം.എൽ.എ കല്ലിട്ടു.സ്ഥലം നൽകിയ പുതുപ്പറമ്പ് വിനോദിനിയെ അദ്ദേഹംആദരിച്ചു.പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എസ്.സന്തോഷ് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.സബീന,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.ഉല്ലാസ്,പഞ്ചായത്ത് അംഗം ദീപസുരേഷ്, ശിശുവികസന പദ്ധതി പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി,സൂപ്പർ വൈസർമാരായ കെ. പ്രമീള, പി.വി.ജയകല,വർക്കർ ജെസി ലാലിച്ചൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |