തിരൂർ: മുത്തൂർ ബൈപ്പാസ് റോഡിൽ വെച്ച് വാഹന പരിശോധനിക്കിടെ കാറിൽ കടത്തുകയായിരുന്ന 2.2 ഗ്രാം മെത്താംഫിറ്റാമിനുമായി ആദൃശ്ശേരി പട്ടരാട്ടിൽ വീട്ടിൽ സക്കീർ ഹുസൈൻ ( 43) അറസ്റ്റിലായി. ചൊവാഴ്ച രാത്രി 8.30 ഓടെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിക്കും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കാറും 3200 രൂപയും ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തു.പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ് ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഭിലാഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |