
തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നവംബർ 14മുതൽ ഒരുവർഷത്തേക്ക് നീട്ടാനുള്ള സർക്കാർ ഒാർഡിനൻസ് അംഗീകരിക്കരുതെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഗവർണറോട് അഭ്യർത്ഥിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിരിക്കുകയാണ്. അതിരൂക്ഷ വിമർശനം കേരളാ ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടുമുണ്ട്.എന്നിട്ടും ആരോപണവിധേയരായ ഈ ബോർഡിന്റെ കാലാവധി നീട്ടാനാണ് സർക്കാർ നീക്കം. കുറ്റക്കാരായ ബോർഡ് നേതൃത്വത്തിന് നിയമനടപടികളിൽ നിന്ന് സംരക്ഷണമൊരുക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.സർക്കാരിന്റെ ഇൗ നീക്കം അപകടകരമാണ്.ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വിനിയോഗിക്കേണ്ട ഒന്നാണ്.
അത് ഇൗ സാഹചര്യത്തിൽ വിനിയോഗിക്കുന്നത് ഗവർണർ പരിഗണിക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |