കൊല്ലം: ചിന്നക്കടയിൽ ഇന്നലെ വൈകിട്ട് കർഷക കോൺഗ്രസ് ജില്ലാ പദയാത്രയുടെ പൊതു സമ്മേളനം നടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികരെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചു.
ഭർത്തൃപിതാവിനൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു വാളത്തുംഗൽ സ്വദേശിയായ യുവതിയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞും. ഇതിനിടെ ചിന്നക്കടയിൽ വച്ച് പിന്നിൽ നിന്നു വന്ന സ്വകാര്യ ബസ് സ്കൂട്ടറിനെ തട്ടിയിട്ടു. റോഡിലേക്ക് തെറിച്ചുവീണെങ്കിലും യുവതി കുഞ്ഞിനെ മുറുകെപ്പിടിച്ചു. ഇതുകണ്ട ബിന്ദുകൃഷ്ണ അടക്കമുള്ള നേതാക്കൾ ഓടിയെത്തി യുവതിയേയും കുഞ്ഞിനെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതിക്കും ഭർതൃപിതാവിനും കാലിനും കൈക്കും പരിക്കേറ്റെങ്കിലും കുഞ്ഞിന് പരിക്കില്ല.
ബിന്ദുകൃഷ്ണയ്ക്ക് പുറമേ പി.സി.വിഷ്ണുനാഥ് എം.എൽ.എ, സൂരജ് രവി, ഡി. ഗീതാകൃഷ്ണൻ, ശോഭ സുധീഷ് എന്നിവരും ആശുപത്രിയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |