
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
അറ്റൻഡർ ഗ്രേഡ് 2 തസ്തികയിലേക്ക് 8ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.05 വരെ നടത്തുന്ന രണ്ടാംഘട്ട പൊതുപ്രാഥമിക പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ മുക്കോല റോസ്‌മിസ്റ്റിക്ക റസിഡൻഷ്യൽ എച്ച്.എസ്.എസ് സെന്റർ-1ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1525481 മുതൽ 1525680 വരെയുള്ളവർ നെയ്യാറ്റിൻകര ഡോ.ജി.ആർ. പബ്ലിക് സ്‌കൂൾ സെന്റർ-1ലും മുക്കോല റോസ്‌മിസ്റ്റിക്ക റസിഡൻഷ്യൽ എച്ച്.എസ്.എസ് സെന്റർ-2ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1525681 മുതൽ 1525880 വരെയുള്ളവർ നെയ്യാറ്റിൻകര ഡോ.ജി.ആർ.പബ്ലിക് സ്‌കൂൾ സെന്റർ-2ലും ഹാജരായി പരീക്ഷയെഴുതണം.
അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ.പോളിടെക്നിക്കുകൾ),(കാറ്റഗറി നമ്പർ 03/2024) തസ്തികയിലേക്കുള്ള മാറ്റിവച്ച അഭിമുഖം 14ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. വിവരങ്ങൾക്ക് ജി.ആർ.7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ- സിവിൽ),(കാറ്റഗറി നമ്പർ 657/2023) തസ്തികയുടെ മാറ്റിവച്ച അഭിമുഖം 14ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. വിവരങ്ങൾക്ക് ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗ്ഗം),(കാറ്റഗറി നമ്പർ 626/2024) തസ്തികയിലേക്ക് 14ന് രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
വിവരണാത്മക
പരീക്ഷ
പി.എസ്.സി അസിസ്റ്റന്റ് (കന്നഡ അറിയാവുന്നവർ),(കാറ്റഗറി നമ്പർ 579/2023) തസ്തികയിലേക്ക് 10ന് രാവിലെ 9 മുതൽ 11.20 വരെയും (പേപ്പർ 1) ഉച്ചയ്ക്ക് 1 മുതൽ 2.20 വരെയും (പേപ്പർ 2) വിവരണാത്മക പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |