
തിരുവനന്തപുരം: വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികം കേരളത്തിൽ വിപുലമായി ആചരിക്കുന്നു. ബിജെപിയുടേയും വിവിധ യുവജന, സാംസ്കാരിക സംഘടനകളുടേയും സ്കൂളുകളുടേയും ആഭിമുഖ്യത്തിൽ സംസ്ഥാനമെങ്ങും ആഘോഷപരിപാടികൾ നടക്കുമെന്ന് ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റും വന്ദേമാതരം @150യുടെ കണ്‍വീനറുമായ ശ്രീലേഖ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നവംബര്‍ ഏഴുമുതല്‍ നവംബര്‍ 26 വരെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മാരാര്‍ജി ഭവനിലടക്കം അഞ്ചിടങ്ങളിലാണ് സംസ്ഥാനത്ത് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാരാര്‍ജി ഭവനില്‍ രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍
സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും.
വന്ദേമാതര ആലാപനം, പ്രശസ്തർ പങ്കെടുക്കുന്ന പരിപാടികൾ, സാമൂഹ്യമാധ്യമപ്രചാരണങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കുമെന്നും ആർ.ശ്രീലേഖ അറിയിച്ചു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ വി.മനു പ്രസാദ്, ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം രാജ്യവ്യാപകമായി ആഘോചിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന കേന്ദ്രമന്ത്രിസഭായോഗം ഒക്ടോബറിൽ തീരുമാനിച്ചിരുന്നു. വന്ദേമാതരം എന്നും പ്രചോദനമാണെന്നും ദേശീയ ഗീതത്തിന്റെ 150-ാം വാർഷികം അവിസ്മരണീയമാക്കണമെന്നും മൻകി ബാത്തിന്റെ 127-ാം പതിപ്പിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ അയക്കാമെന്നും പ്രധാമനന്ത്രി പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |