
കാസർകോട്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പത്താം ക്ളാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാസർകോട് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയിൽ റസാഖ് - റംസീന ദമ്പതികളുടെ മകൾ റിസ്വാനയാണ് മരിച്ചത്. 15 വയസായിരുന്നു.
ഇന്ന് രാവിലെയായിരുന്നു അപകടം. റിസ്വാനയും കൂട്ടുകാരിയും ചേർന്ന് സ്‌കൂട്ടറിൽ ട്യൂഷന് പോവുകയായിരുന്നു. ഇതിനിടെ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |