
സംരംഭകർക്ക് സബ്സിഡി ലഭ്യമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കാരവാൻ ടൂറിസം പ്രോത്‌സാഹിപ്പിക്കുന്ന ' കാരവൻ കേരള' പദ്ധതിയിൽ ക്യാമ്പർവാനുകളും ഉൾപ്പെടുത്തും. ഇതോടെ കാരവൻ സംരംഭകർക്കുള്ള സബ്സിഡി ക്യാമ്പർവാനുകൾക്കും ലഭിക്കും.ടൂറിസം മേഖലയുടെ നവീകരണവും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളർച്ചയും ഉറപ്പാക്കുന്ന നടപടി ക്യാമ്പർ വാൻ ഓപ്പറേറ്റർമാർക്കും പ്രാദേശിക സംരംഭകർക്കും നേട്ടമാകുമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം നൽകാനും കാരവാൻ ഓപ്പറേറ്റർമാരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കാരവൻ ടൂറിസം പദ്ധതി നടപ്പാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |