
ഒരു സ്ത്രീയുടെ ആർത്തവചക്രത്തിന്റെ അവസാനമാണ് ആർത്തവവിരാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് സാധാരണയായി 45 മുതൽ 55 വയസിനിടയിൽ സംഭവിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ സ്ത്രീകൾക്ക് ഉള്ളത് പോലെ പുരുഷന്മാർക്കും ആർത്തവവിരാമം ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ? എന്നാൽ അങ്ങനെയൊന്ന് ഉണ്ട്. ഇത് അറിയാതെ പോകുന്നത് പല പ്രശ്നങ്ങളിലേക്കും കാരണമാകുന്നു. ഇതിനെ ആൻഡ്രോപോസ് എന്നാണ് അറിയപ്പെടുന്നത്.

ആൻഡ്രോപോസ്
ഒരു പുരുഷന് 30 വയസ് തികയുമ്പോൾ മുതൽ എല്ലാ വർഷവും അദ്ദേഹത്തിന്റെ ടെസ്റ്റോസ്റ്റിറോൺ അളവ് ഒരു ശതമാനം കുറയുന്നു. സ്ത്രീകളെ പോലെ പെട്ടെന്ന് നിൽക്കുന്ന ഒന്നല്ല ഇത്. പുരുഷന്മാർക്ക് ഈ പ്രക്രിയ വളരെ സാവധാനത്തിലാണ് സംഭവിക്കുന്നത്. ഏകദേശം 40 വയസിനും 60 വയസിനും ഇടയിലാണ് ആൻഡ്രോപോസ് സംഭവിക്കുക. പിന്നാലെ ലെെംഗിക താൽപര്യം കുറയുകയുക, മറ്റ് മാനസിക ബുദ്ധിമുട്ടുകൾ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതായി ഡോക്ടർമാർ പറഞ്ഞു.
എന്നാൽ പലരും ഇത് പ്രായമാകുന്നതിന്റേതിന്റെ ലക്ഷണമാണെന്ന് കരുതി അധികം ഗൗനിക്കാറില്ല. എന്നാൽ ഇതെല്ലാം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിന്റേ സൂചനയാണ്. തുടർച്ചയായ ജോലി, ഉറക്കമില്ലായ്മ, മോശം ഭക്ഷണക്രമം, മദ്യം, സമ്മർദ്ദം, പുകവലി എന്നിവയെല്ലാം ടെസ്റ്റോസ്റ്റിറോണിനെ ബാധിക്കുന്നതായി ഡോക്ടർമാർ പറയുന്നു. പല പുരുഷന്മാരും വളരെ താമസിച്ചാണ് ഇതിന് ചികിത്സ തേടുന്നതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ലക്ഷണങ്ങൾ
ആൻഡ്രോപോസ് എങ്ങനെ കണ്ടെത്താം
രക്തപരിശോധനയിലൂടെ ആൻഡ്രോപോസ് നിർണ്ണായിക്കാൻ കഴിയും. കൂടാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുകയും വേണം.

ചികിത്സ
ആദ്യം ജീവിതശെെലി മെച്ചപ്പെടുത്താൻ ശ്രമിക്കാനാണ് ഡോക്ടർമാർ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമം, ശരിയായ ഉറക്കം എന്നിവ അത്യന്താപേക്ഷിതമാണ്. 40 വയസിന് മുകളിലുള്ളവർക്ക് ക്ഷീണം, മൂഡ്‌സ്വിംഗ്സ്, ഉദ്ധാരണശേഷിക്കുറവ് എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുതെന്നും ആവശ്യമായ പരിശോധനകളും തുടർപരിശോധനകളും നടത്തണമെന്നും ഗവേഷകർ നിർദേശിക്കുന്നു. ആവശ്യമെങ്കിൽ ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെന്റ് തെറപ്പി ഡോക്ടർമാർ നിർദേശിക്കും. ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം മരുന്ന് കഴിക്കുന്നതിനോ ഓൺലെെനായി ടെസ്റ്റോസ്റ്റിറോൺ ബൂസ്റ്ററുകൾ വാങ്ങുന്നതിനെയോ വിദഗ്ധർ ശക്തമായി എതിർക്കുന്നു.

ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കുന്നതിന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |