
തൃശൂർ: വിദ്യാഭ്യാസമന്ത്രി സമുദായത്തോട് നീതിരഹിതമായ വിവേചനം കാണിക്കുകയാണെന്ന് സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമനാംഗീകാരവും വേതനവും നിഷേധിക്കപ്പെട്ട 16000ത്തോളം അദ്ധ്യാപകർ ആത്മഹത്യയുടെ വക്കിലാണ്. എൻ.എസ്.എസിന് നൽകിയ ആനുകൂല്യം മറ്റുള്ളവർക്കും
നൽകാൻ ഒരുത്തരവിന്റെ ആവശ്യമേയുള്ളൂ. വിദ്യാലയങ്ങളിലെ പുതിയ മത നിരാസ ശ്രമം ആശങ്കയുളവാക്കുന്നതാണ്. മന്ത്രി തന്നെ ന്യൂനപക്ഷാവകാശങ്ങളെ തള്ളിപ്പറയുന്നത് ശരിയല്ല. സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിലും ന്യൂനപക്ഷ വകുപ്പിലും സമുദായത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ല. സർക്കാർ ഇത്തരം നിലപാടുകൾ തുടർന്നാൽ വേണ്ടി വന്നാൽ വിമോചന സമരത്തിനിറങ്ങാനും മടിക്കില്ല. അതിലേക്ക് തള്ളിവിടരുതെന്ന് ആർച്ച് ബിഷപ് വ്യക്തമാക്കി. ഒമ്പതിന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തൃശൂർ സെന്റ് തോമസ് കോളേജിൽ ചേരുന്ന പൊതുസമ്മേളനം മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷത വഹിക്കും. ക്രൈസ്തവ സഭയെ വിദേശ സഭയായി ചിത്രീകരിച്ചതിൽ പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ചതായി മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്ക് ആയിരക്കണക്കിന് വർഷം പഴക്കമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |