
തിരുവനന്തപുരം: നാല് ശതമാനം ക്ഷാമബത്തയും ഡി.ആറും അനുവദിച്ച് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ മന്ത്രിസഭായോഗ തീരുമാനം പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. 2023 ജനുവരിയിൽ പ്രഖ്യാപിച്ച ക്ഷാമബത്തയും ക്ഷാമാശ്വാസവും 2025നവംബർ ഒന്നിന് കിട്ടത്തക്ക വിധം വിതരണം ചെയ്യുമെന്നാണ് ഒക്ടോബർ 29ന് ചേർന്ന മന്ത്രിസഭാ തീരുമാനം. എന്നാൽ ഡി.എ.യും ഡി.ആറും അനുവദിച്ച് ധനവകുപ്പ് ഒക്ടോബർ 30ന് ഉത്തരവിറക്കിയപ്പോൾ അതിൽ എപ്പോൾ പ്രഖ്യാപിച്ച ഡി.എ.ആണെന്നില്ല. പകരം സർക്കാർ ജീവനക്കാർക്ക് ഡി.എ18ൽ നിന്ന് 22 ശതമാനമായി വർദ്ധിപ്പിക്കുന്നുവെന്നാണുള്ളത്. കീഴ്വഴക്കമനുസരിച്ച് മന്ത്രിസഭയിൽ എടുത്ത തീരുമാനം അണുവിട മാറ്റാതെയാണ് ഉത്തരവിറക്കേണ്ടത്. ഇത് പാലിച്ചില്ലെന്നാണ് ആക്ഷേപം. മന്ത്രിസഭാ തീരുമാനം അനുസരിച്ച് 2023 ജനുവരിയിൽ പ്രഖ്യാപിച്ച ഡി.എ.യും ഡി.ആറും എന്ന് ഉത്തരവിൽ പരാമർശിച്ചാൽ അന്നുമുതലുള്ള കുടിശിക പിന്നീടാണെങ്കിലും നൽകാനുള്ള ബാദ്ധ്യത സർക്കാരിന് വരുമെന്ന് ഭയന്നാണ് എപ്പോഴത്തെ ഡി.എ.എന്ന് പറയാതെ 18ൽ നിന്ന് 22% ആയി ഡി.എ.കൂട്ടിയെന്ന് മാത്രം ഉത്തരവിൽ പറഞ്ഞതെന്നാണ് അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |