കോട്ടയം: ഐ.എസ്.ഇ.സി എജ്യുക്കേഷണൽ & കൾച്ചറൽ സൊസൈറ്റി 1 ാം ക്ലാസ് മുതൽ 5ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള സൗജന്യ ആഫ്റ്റർ സ്‌കൂൾ പരിപാടിയായ 'നളന്ദ' യുടെ ധനശേഖരണാർത്ഥം റാപ്പ് സിംഗേഴ്സായ ജാസ്സി ഗിഫ്റ്റ്, വേടൻ, ഗബ്രി, എന്നിവരെ ഉൾപ്പെടുത്തി ഇരവ് 2025 എന്ന മ്യൂസിക്കൽ പ്രോഗ്രാം 2025 ഇന്ന് വൈകുന്നേരം 6 മുതൽ 9 വരെ വടവാതൂർ ഗിരിദീപം മൈതാനത്ത് നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രമുഖ വ്യക്തികളെ ആദരിക്കും.
3 മുതൽ പ്രവേശനം ആരംഭിക്കും. പ്രേക്ഷകർക്കായി കെ.കെ. റോഡിൽ കാരാണി ഗ്രൗണ്ടിലും, കളരിക്കൽ ഹൗസ് പ്ലോട്ടിലും, എതിർവശത്തും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ആംബുലൻസ്, വൈദ്യസഹായം, ഫയർഫോഴ്സിന്റെ സഹായം, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷണപദാർത്ഥങ്ങൾ ഗ്രൗണ്ടിൽ അനുവദിക്കുന്നതല്ല.
ടിക്കറ്റുകൾ ദീപിക ഓഫീസിന് സമീപത്തുള്ള പേപ്പർ എൻ കളേഴ്സ്, നസ്രത്ത് ഹോട്ടലിൽ നിന്ന് നേരിട്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9645004599 എന്ന നമ്പറിലോ www.iravuevents.com എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |