കുമരകം: 1070ാം നമ്പർ കുമരകം വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിയോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നാളെ നടക്കും.രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വള്ളാറപ്പള്ളി പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുക. കാർഡിയോളജി, ഗൈനക്കോളജി, പൾമനോളജി, ഡെർമ്മറ്റോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിലൂടെ തികച്ചും സൗജന്യമായി മാമോഗ്രാം, ഇ.സി.ജി, എക്കോ, ബി.പി, രക്തപരിശോധന, മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കും. മെഡിക്കൽ ക്യാമ്പ് കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |