
തിരുവനന്തപുരം: മുൻ എക്‌സൈസ് മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരുണാകരൻ മന്ത്രിസഭയിൽ എക്‌സൈസ് മന്ത്രിയായിരുന്നു.
മന്ത്രി സ്ഥാനത്തിരിക്കെ ഗാർഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറിയത് അന്ന് വലിയ വാർത്തയായിരുന്നു. 1980ൽ കോവളത്തുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1991ൽ പാറശാലയിൽ നിന്നും നിയമസഭയിലെത്തി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സി എം ഓമന. മക്കൾ: ആർ പ്രപഞ്ച് ഐഎഎസ്, ആർ വിവേക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |