
കൊച്ചി: ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിൽ ഇടിച്ച് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും ഒരു വശവും പൂർണമായും തകർന്നു. അലോയ് വീലടക്കം ഊരി പുറത്തേക്ക് തെറിച്ചുപോയി.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും ഒരു വശവും പൂർണമായും തകർന്നു. മുൻഭാഗം തകർന്നിട്ടും എയർബാഗ് പുറത്തുവന്നില്ല. ഇന്ന് പുലർച്ചെ മൂന്നരയോടെ ഇടപ്പള്ളിയിലെ എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്.
ആലുവ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിൽ ഇടിക്കുയായിരുന്നു. അപകടത്തിൽ ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25) മുനീർ (25) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആദിൽ (25) യാക്കൂബ് (25) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയോ ഡ്രൈവർ സീറ്റിലിരുന്നയാൾ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വണ്ടി മുഴുവൻ ആൾട്ടറേഷൻ ആണെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |