
തിരുവനന്തപുരം: താൻ നേതൃത്വം നൽകുന്ന സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്ന് ബി.ജെ.പി നേതാവ് എം.എസ്. കുമാർ. ബി.ജെ.പി കൗൺസിലറായിരുന്ന ആത്മഹത്യ ചെയ്ത അനിൽകുമാറിന്റെ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനിലിന് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മർദ്ദം തനിക്ക് ഊഹിക്കാൻ കഴിയുമെന്നും എം.എസ്. കുമാർ വ്യക്തമാക്കി. വായ്പ തിരിച്ചടയ്ക്കേണ്ടതിനെ കുറിച്ച് ഉത്തരവാദിത്തപ്പെട്ട നേതാക്കൾക്ക് ബോദ്ധ്യമുണ്ടാകണമെന്നും സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്തവരിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'10 വർഷത്തിലധികമായി തിരിച്ചടയ്ക്കാത്തവർക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? ബിജെപിയുടെ ആരുമല്ല ഞാനെന്ന ബോദ്ധ്യം ഇപ്പോഴാണ് വന്നത്. ഞാൻ ബി.ജെ.പിയുടെ ആരുമല്ലെന്ന് പറഞ്ഞത് എസ്. സുരേഷാണ്. അത്യുന്നതനായ നേതാവാണ് അദ്ദേഹം. സുരേഷ് പറഞ്ഞാൽ അത് അവസാന വാക്കാണ്. ഇപ്പോൾ പാർട്ടി പരിപാടികൾ എന്നെ അറിയിക്കാറില്ല. വായ്പ എടുത്ത നേതാക്കളെക്കുറിച്ച് വെളിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അത് ഉടൻ തന്നെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓർമപ്പെടുത്തലാണെന്നും എം എസ് കുമാർ പറഞ്ഞു.
ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്ന് വായ്പ എടുത്തിട്ടുള്ള 70 ശതമാനം പേരും എന്റെ പാർട്ടിക്കാരാണെന്ന് നേരത്തെ കൗൺസിലർ അനിൽകുമാർ മരിച്ച സമയത്ത് എം.എസ്. കുമാർ പ്രതികരിച്ചിരുന്നു. തിരിച്ചടയ്ക്കാത്തവരിൽ 90 ശതമാനവും അതേ പാർട്ടിക്കാർ തന്നെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |