
തിരുവനന്തപുരം:സി.എസ്.ഐ ദക്ഷിണ കേരളമഹാ ഇടവകയുടെ പാസ്റ്റർ ബോർഡ് സെക്രട്ടറിയായി ഡോ.ജെ.ജയരാജ് സ്ഥാനമേറ്റു.തിരുവനന്തപുരം എൽ.എം.എസിൽ നടന്ന മഹാ ഇടവകയുടെ വൈദികരുടെയും കൗൺസിൽ അംഗങ്ങളുടെയും യോഗത്തിലാണ് സ്ഥാനമേറ്റത്.സി.എസ്.ഐ മോഡറേറ്റർ കമ്മീസറിയും കോയമ്പത്തൂർ മഹായിടവകയിലെ ബിഷപ്പുമായ തിമോത്തി രവിന്ദർ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.അഞ്ചുവർഷത്തോളം സഭയിൽ നിലനിന്നിരുന്ന സംഘർഷത്തിന്റെയും അഭിപ്രായ ഭിന്നതകളുടെയും കേസുകളുടെയും ഒടുവിൽ ഐകകണ്ഠേന പാസ്റ്ററൽ ബോർഡ് സെക്രട്ടറിയെ തിരഞ്ഞെടുത്തുവെന്നത് ശ്രദ്ധേമാണ്.മഹാ ഇടവക സെക്രട്ടറിയായി ഡോ.ടി.ടി.പ്രവീണും വൈസ് ചെയർമാനായി റവ.പ്രിൻസൺ ബെൻ,ട്രഷറായി റവറന്റ് ക്രിസ്റ്റൽ ജയരാജ് എന്നിവരെയും തിരഞ്ഞെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |