തിരുവനന്തപുരം പോങ്ങുംമൂടിന് അടുത്തുള്ള ഒരു വീട്ടിൽ വീട്ടുടമ കരിയിലയുടെ ശബ്‌ദം കേട്ട് നോക്കിയപ്പോൾ കണ്ടത് രണ്ട് പാമ്പുകൾ ഇണചേരുന്നതാണത്രേ. പേടിച്ചുപോയ വീട്ടുടമ എന്ത് ചെയ്യണമെന്നറിയാതെ നോക്കി നിന്നു. ഇതിനിടയിൽ രണ്ട് പാമ്പുകളും ഒരു റൂമിനകത്തേക്ക് കയറി. ഉടൻ തന്നെ വീട്ടുടമ വാവ സുരേഷിനെ വിവരമറിച്ചു.

സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പുകളെ കണ്ടു. രണ്ട് കൂറ്റൻ അണലികൾ. വെനമുള്ള പാമ്പുകളുടെ ഇണചേരൽ സമയം തുടങ്ങിക്കഴിഞ്ഞു. സാധാരണ നവംബർ പകുതിക്ക് ശേഷമാണ് തുടങ്ങുന്നത്. ഇനി സൂക്ഷിക്കേണ്ട സമയമാണ്. ഈ സമയത്ത് വെനമുള്ള പാമ്പുകളുടെ കടിയേൽക്കുന്നത് ഏറെ അപകടകരമാണ്.
'ഒരു ജോഡി അണലികൾ ഇണചേരുന്ന സമയത്ത് ആ ഒരു പെയർ ആയിരിക്കില്ല, കൂടുതൽ അണലികൾ ആ സ്ഥലത്തുണ്ടാകും. ദൂരെ നിന്ന് ഫോട്ടോയെടുക്കുന്ന സമയത്ത് കരിയിലയുടെ അടിയിൽ നിന്നും മറ്റും കടിയേൽക്കാൻ സാദ്ധ്യതയുണ്ട്. ഇവയുടെ കടിയേറ്റാൽ വളരെ കഷ്ടമാണ്. അനുഭവിച്ചേ മരിക്കൂ.'- വാവ സുരേഷ് പറഞ്ഞു. കാണുക രണ്ട് അണലികളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |