
മസ്‌കറ്റ്: മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്തോഷകരമായ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. രാജ്യത്തെ ദേശീയ ദിനത്തിന്റെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപനം. നവംബര്‍ 26, 27 തീയതികളില്‍ (ബുധന്‍, വ്യാഴം) ആയിരിക്കും അവധികള്‍. തൊട്ട് പിന്നാലെ വാരാന്ത്യത്തിലെ വെള്ളിയാഴ്ച, ശനിയാഴ്ച ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ നവംബര്‍ 26-29 നാല് ദിവസങ്ങളാണ് അവധി ലഭിക്കുക.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നവംബര്‍ 30 (ഞായറാഴ്ച) ആയിരിക്കും അടുത്ത പ്രവര്‍ത്തി ദിവസം. നവംബര്‍ 20-നാണ് ഒമാനില്‍ ദേശീയദിനം. രാജ്യത്തെ സേവിക്കാനുള്ള ബഹുമതി അല്‍ ബുസയ് ദി കുടുംബത്തിന് ലഭിച്ച ദിവസമാണ് ദേശീയ ദിനമായി ആചരിക്കുന്നത്. ഒമാന്റെ 55ാം ദേശീയദിന ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങുകയാണ്.
നഗരങ്ങളില്‍ ദേശീയ പതാകകള്‍ സ്ഥാപിച്ചു തുടങ്ങി. മന്ത്രാലയങ്ങളുടെ സമീപത്തും അവിടേക്കുള്ള പാതകളിലുമാണ് കൂടുതല്‍ അലങ്കാര പ്രവൃത്തികള്‍ നടക്കുക. എന്നാല്‍, അലങ്കാര വസ്തുക്കളില്‍ ദേശീയ ചിഹ്നങ്ങളും മറ്റും അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിന് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളുടെ വില്‍പ്പനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയദിനവുമായി ബന്ധപ്പെട്ട അലങ്കാരങ്ങള്‍ക്ക് റോയല്‍ ഒമാന്‍ പൊലീസ് പ്രത്യേക മാനദണ്ഡം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ദേശീയദിന അവധി ദിവസങ്ങളില്‍ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ തൊഴിലുടമക്ക് ഇതിന് അനുവാദമുണ്ട്. തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |