
മലയാളിയായ ലൂണ ദീപകിന് 4 കി.മീ ഓട്ടത്തിൽ ഒന്നാം സ്ഥാനം
ന്യൂഡൽഹി: 'എല്ലാവർക്കും നീതി" ആഹ്വാനം ചെയ്‌ത് സുപ്രീംകോടതി ബാർ അസോസിയേഷൻ ഇന്നലെ സംഘടിപ്പിച്ച വാക്കത്തണിൽ ജഡ്‌ജിമാരും മുതിർന്ന അഭിഭാഷകരും അടക്കം 2000ൽപ്പരം പേർ പങ്കെടുത്തു. സുപ്രീംകോടതി ക്യാമ്പസിൽ നിന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഫ്ലാഗ് ചെയ്‌തു. ഗവായിക്കുപുറമെ ജസ്റ്റിസുമാരായ വിക്രംനാഥ്, ജെ.കെ. മഹേശ്വരി, സഞ്ജയ് കരോൽ, ദീപാങ്കർ ദത്ത, മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് തുടങ്ങിയവർ അഭിഭാഷകർക്കൊപ്പം വാക്കണത്തിന്റെ ഭാഗമായി. നാലു കിലോമീറ്റർ,
എട്ടു കിലോമീറ്റർ ഓട്ട മത്സരവും സംഘടിപ്പിച്ചിരുന്നു. മലയാളിയായ ലൂണ ദീപക് 4 കിലോമീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി. വാക്കത്തണിന് ശേഷം ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സൂര്യകാന്തും, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വികാസ് സിംഗും കോടതി വളപ്പിൽ വൃക്ഷ തൈകളും നട്ടു. രാജ്യത്ത് വിവിധ കോടതികളിലായി കെട്ടികിടക്കുന്ന കേസുകൾ ചൂണ്ടിക്കാട്ടി, നീതി കൃത്യസമയത്ത് ലഭ്യമാക്കണമെന്ന താത്പര്യമാണ് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രകടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |