
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സംസ്ഥാനം മുഴുവൻ പുരോഗമിക്കവെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപ്പറേഷനിൽ നിന്ന് കേരളത്തിന്റെ പൾസ് ഇത്തവണ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് തങ്ങൾക്കനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ വാക്കുകൾ:
'ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. അതാണ് ഞങ്ങളുടെ ഇന്ധനം. പോകുന്നയിടങ്ങളിൽ നിന്ന് ഞങ്ങൾക്കത് മനസിലാകുന്നുണ്ട്. കൗൺസിലറെ മോഹിക്കാൻ പോലും കഴിയാത്ത ഡിവിഷനുകളിൽ പോകുമ്പൾ കിട്ടുന്ന പൾസ്, അത് കേരളത്തിന്റെ പൾസാണ്. 2024 ജൂൺ നാലിന് ശേഷം കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം.
ഭരണവിരുദ്ധ വികാരമുണ്ടോ എന്നതിനെക്കുറിച്ചൊന്നും പറയാൻ ഞാൻ തയ്യാറല്ല. അതല്ല ഞങ്ങളുടെ രീതി. വികസിത് ഭാരത് 2047ന് കീഴിലുള്ള സഹായങ്ങൾ കേരളത്തിനും ലഭിക്കണം. ജനങ്ങൾക്ക് ഇതെല്ലാം മനസിലായിക്കഴിഞ്ഞു. ജനങ്ങൾ വഞ്ചിക്കപ്പെടാത്ത ഒരു ഭരണനിർവഹണത്തിന് ഞങ്ങളുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടാകും.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |