
മാനന്തവാടി: മാനന്തവാടി സബ് ഡിവിഷന് കീഴിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു. പകൽ സമയങ്ങളിൽപ്പോലും വൈദ്യുതി വ്യാപകമായി മുടങ്ങിയതോടെ നാട്ടുകാർ കെഎസ്ഇബിയെ സമീപിച്ചു. കെഎസ്ഇബി ഇതേക്കുറിച്ച് അന്വേഷിക്കാനിറങ്ങിയപ്പോഴാണ് വൈദ്യുതി മുടക്കുന്നതിന് പിന്നിൽ ഒരാളാണെന്ന് മനസിലായത്. കാരണം മിക്ക ട്രാൻസ്‌ഫോമറിൽ നിന്നും ഫ്യൂസ് ഊരിമാറ്റിയ നിലയിലായിരുന്നു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതോടെ ഫ്യൂസ് കള്ളനെ കുടുക്കി. മാനന്തവാടി കല്ലുമുട്ടംക്കുന്ന് ഉന്നതിയിലെ വാസുവാണ് പിടിയിലായത്. മാനന്തവാടി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആറ് ഫ്യൂസുകളാണ് പ്രതി മോഷ്ടിച്ചത്. മാനന്തവാടി എസ്എച്ച്ഒ പി. റഫീഖ്, എസ്‌ഐ പി ജിതിൻ കുമാർ, ജൂനിയർ എസ്‌ഐ മുർഷിദ്, എഎസ്‌ഐ മുഹമ്മദലി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |