
കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 68-ാം സംസ്ഥാന സമ്മേളനം 'ഇമാക്കോൺ 2025" സമാപിച്ചു. ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ദിലീപ് ഭാനു ഷാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. എം.എൻ.മേനോനേയും സെക്രട്ടറിയായി ഡോ. റോയി ആർ.ചന്ദ്രനേയും തിരഞ്ഞെടുത്തു.
ഐ.എം.എ ഇയർ ബുക്ക് എം.കെ.രാഘവൻ എം.പി പ്രകാശനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു. ഡോ. കെ.ശശിധരൻ, ഡോ. വി.ജി.പ്രദീപ്കുമാർ, ഡോ. പി.എൻ.അജിത, ഡോ. ജോസഫ് ബെനവൻ, ഡോ. ശ്രീജിത്ത് എൻ.കുമാർ, ഡോ. എ.മാർത്താണ്ഡ പിള്ള തുടങ്ങിയവർ സംസാരിച്ചു.
ഡോ. സണ്ണി ജോർജ് എലുവതിങ്കലിന്റെ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലി. വിവിധ ഐ.എം.എ ശാഖകൾക്ക് ചടങ്ങിൽ അവാർഡ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |