
ബ്ലോക് ബസ്റ്റർ ഹിറ്ര് പ്രീ വെഡ്ഡിംഗ് ഷോക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ് നായിക . നവാഗതനായ ഭരത് ദർശൻ സംവിധാനം ചെയ്യുന്ന ചിത്രം ഗംഗ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി ആണ് നിർമ്മാണം. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ നടന്നു. ശക്തമായ ഉള്ളടക്കമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധേയനാണ് തിരു വീർ, നിരൂപക പ്രശംസ നേടിയ മസൂദ മുതൽ പ്രീ വെഡ്ഡിംഗ് ഷോ വരെ വൈവിധ്യമാർന്ന ചിത്രങ്ങളുടെ ഭാഗമായ യാത്ര തുടരുകയാണ്. നവംബർ 19ന് ചിത്രീകരണം ആരംഭിക്കും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. ഛായാഗ്രഹണം: സി.എച്ച് കുശേന്ദർ, സംഗീത സംവിധാനം : ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, പി. ആർ. ഒ : ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |