
നവം. 28ന് റിലീസ്
കീർത്തി സുരേഷ് മാസ് പരിവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം 'റിവോൾവർ റിറ്റ നവംബർ 28ന് റിലീസിന്. കീർത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിൽ ആണ് 'റിവോൾവർ റിറ്റ ഒരുങ്ങുന്നത്. ആക്ഷൻ, നർമ്മം, നിഗൂഢത എന്നിവ നിറഞ്ഞ ചിത്രം ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്നു. വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം', 'മാനാട്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജെ.കെ. ചന്ദ്രു സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്'. രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മിമി ഗോപി, സെൻട്രയൻ, സൂപ്പർ സുബ്ബരായൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചന്ദ്രു തന്നെ തിരക്കഥ രചിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡൻ ആണ്. ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും, പ്രവീൺ കെ. എൽ. എഡിറ്റിംഗും നിർവഹിക്കുന്നു. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |