തിരുവനന്തപുരം: മാസങ്ങളായി സമരരംഗത്തുള്ള മെഡിക്കൽ കോളേജ് ഡോക്ടർമാരുമായി മന്ത്രി വീണാ ജോർജ് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്‌നാര ബീഗം അറിയിച്ചു. മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗം ഒഴികെ വ്യാഴാഴ്ച നടത്തുന്ന പണിമുടക്കിനും മാറ്റമില്ല.
ഡോക്ടർമാരുടെ ആവശ്യങ്ങളെല്ലാം മന്ത്രി അംഗീകരിച്ചെങ്കിലും ധനകാര്യവകുപ്പിന്റെ അനുമതി വേണമെന്നായി. അതിന് എന്താണ് പോംവഴിയെന്ന് ചർച്ചയിൽ വ്യക്തത വന്നില്ല. ധനമന്ത്രി കെ.എൻ.ബാലഗോപാലുമായും ധനകാര്യവകുപ്പ് സെക്രട്ടറിയുമായും ചർച്ച വേണമെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനമായില്ല. പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക തുടങ്ങിയവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |