
തലയോലപ്പറമ്പ്: കല്യാണപ്പിറ്റേന്ന് സ്വന്തം വീട്ടിൽ തിരിച്ചെത്തിയ നവവധുവിനെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര കരിപ്പാടം വാഴക്കാലയിൽ (കുറത്തേപ്പറമ്പിൽ) രാജൻ - അംബിക ദമ്പതികളുടെ മകൾ അനുപ്രിയ(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെ വന്നതോടെ ബന്ധുക്കൾ നോക്കിയപ്പോഴാണ് യുവതിയെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. വടയാർ കിഴക്കേക്കര സ്വദേശിയായ യുവാവുമായി കഴിഞ്ഞ 8നായിരുന്നു യുവതിയുടെ വിവാഹം നടന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |