
കൊച്ചി: ഉത്തരാഖണ്ഡിലെ യൂണിവേഴ്‌സിറ്റി ഒഫ് പെട്രോളിയം ആൻഡ് എനർജി സ്‌റ്റഡീസിന്റെ(യു.പി.ഇ.എസ്) ഏറ്റവും ഉയർന്ന അക്കാഡമിക് ബിരുദമായ ഡോക്‌ടർ ഒഫ് ഫിലോസഫി പതഞ്ജലി യോഗപീഠത്തിന്റെ ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്‌ണയ്ക്ക് സമ്മാനിച്ചു. ആയുർവേദ മേഖലയുടെ വികസനത്തിലും പ്രചാരണത്തിലും വഹിച്ച മികച്ച പ്രകടനം കണക്കിലെടുത്താണ് ബഹുമതി. സർവകലാശാലയുടെ സ്കൂൾ ഒഫ് ബിസിനസിന്റെ 23ാം ബിരുദ ദാന ചടങ്ങിലെ മുഖ്യാതിഥിയായും ആചാര്യ ബാലകൃഷ്‌ണ പങ്കെടുത്തു. ബാബാ രാംദേവിന്റെ നേതൃത്വത്തിൽ പതഞ്ജലി ആഗോള തലത്തിൽ മികച്ച വളർച്ച നേടുകയാണെന്ന് ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു. യു.പി.ഇ.എസ് വൈസ് ചാൻസലർ ഡോ. രാം ശർമ്മ, രജിസ്ട്രാർ മനീഷ് മോഹൻ, സ്കൂൾ ഒഫ് ബിസിനസ് ഡയറക്‌ടർ രാഹുൽ നൈൻവാൾ തുടങ്ങിയവർ പങ്കെടുത്തു.
കാപ്ഷൻ
ഉത്തരാഖണ്ഡിലെ യൂണിവേഴ്‌സിറ്റി ഒഫ് പെട്രോളിയം ആൻഡ് എനർജി സ്‌റ്റഡീസിന്റെ(യു.പി.ഇ.എസ്) ഏറ്റവും ഉയർന്ന അക്കാഡമിക് ബിരുദമായ ഡോക്‌ടർ ഒഫ് ഫിലോസഫി പതഞ്ജലി യോഗപീഠത്തിന്റെ ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്‌ണ സ്വീകരിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |