
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാരിന്റെ അവസാന നാളുകളിൽ ചില പ്രഖ്യാപനങ്ങൾ നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ.സമസ്തമേഖലയിലും പരാജയപ്പെട്ട സർക്കാരാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരായ ജനവിധി തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാകും.നാലരക്കൊല്ലം ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ കുറെ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും സർക്കാർ നടത്തുന്ന കോൺക്ലേവുകളും പി.ആർ പരസ്യങ്ങളും ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
2030ലേക്കുള്ള വികസന ലക്ഷ്യവുമായി ഗൃഹസന്ദർശന സർവെ നടത്താൻ കാലാവധി തീരുന്ന ഈ സർക്കാരിന് എന്ത് അധികാരമാണുള്ളത്.അടുത്ത സർക്കാരിനെ തിരഞ്ഞെടുക്കേണ്ടത് ജനങ്ങളാണ്.ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും സണ്ണിജോസഫ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |